2010 ജൂലൈ 26, തിങ്കളാഴ്‌ച

സ്നേഹനീലം

നീലമാം ഗഗനമനന്തതേ നിന്നാത്മ
ഭാവമീ സാഗരം നിന്‍ചടുലചലനം
ജീവനത്തിന്റെപൊരുളാം പ്രകൃതിയില്‍
പൂവിട്ടുനില്‍പ്പുനിന്മുഗ്ദ്ധസൌന്ദര്യം

2009 ജൂലൈ 21, ചൊവ്വാഴ്ച

മതേതരം


ഓണം
ഒരുനാള്‍ മരിക്കാത്ത മുത്തച്ഛനെ നമ്മള്‍
'ബലി'യാക്കിയുടലൊടെ,പാതാളഭൂവിലേ-
ക്കാഴ്ത്തിയ നടുക്കുന്നോരോര്‍മ !

ക്രിസ്മസ്
ഗുരുവിനെയൊറ്റിക്കൊടുത്തൊരു ശിഷ്യന്റെ
ഇരുളാണ്ടഹൃദയത്തില്‍നിന്നും പുറത്തുള്ള
നറുനിലാവിന്‍ സ്നേഹലോകത്തിലേക്കു നാം
പദമൂന്നുമെതോ കിനാവ് !
റംസാന്‍
വ്യഥതന്നമാവാസി നിറയുന്നകരളില്‍
നറുചന്ദ്രലേഖതന്‍ ദര്‍ശനദീപ്തിക്ക്
വ്രതനിഷ്ഠ തന്‍ ചെറുപടവുകളേറി നാം
മിഴിനട്ടുനില്‍ക്കും പ്രതീക്ഷ!